ആപ്പിള്‍ ഐപാഡിനുള്ള വേഡും എക്‌സലും പവര്‍പോയന്റും സൂപ്പര്‍ഹിറ്റ്
അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം മൈക്രോസോഫ്റ്റ് ആപ്പുകള്‍ വന്‍ജനപ്രീതി നേടി
ആപ്പിളിന്റെ ഐപാഡിനായുള്ള ഓഫീസ് സ്യൂട്ട് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. വേഡ്, എക്‌സല്‍ , പവര്‍പോയന്റ് എന്നീ ഓഫീസ് സോഫ്റ്റ്‌വേറുകളുടെ ഐപാഡ് ആപ്പുകളാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്.
ഐപാഡ് ഉപയോക്താക്കള്‍ക്ക് അവ സൗജന്യമായി ലഭിക്കും. വമ്പിച്ച പ്രതികരണമാണ് ഓഫീസ് ആപ്പുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്നുണ്ടായത്.
എന്നാല്‍ , സൗജന്യ ആപ്പുകളുപയോഗിച്ച് ഡോക്യുമെന്റുകള്‍ വായിക്കാന്‍ കഴിയുമെന്നേയുള്ളൂ. ഡോക്യുമെന്റില്‍ തിരുത്തലും മാറ്റങ്ങളും വരുത്തണമെങ്കില്‍ 'മൈക്രോസോഫ്റ്റ് ഓഫീസ് 365' ന്റെ വരിക്കാരാകേണ്ടതുണ്ട്.
വിന്‍ഡോസ് പാരമ്പര്യത്തില്‍ മാത്രം അടയിരിക്കാതെ, വ്യത്യസ്ത ഉപകരണങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന ഒരു പുത്തന്‍ യുഗത്തിലേക്ക് പുതിയ സിഇഒ സത്യ നാദെല്ല മൈക്രോസോഫ്റ്റിനെ നയിക്കുന്നു എന്നതിന്റെ സൂചനയായി ഐപാഡിനുള്ള ഓഫീസ് ആപ്പുകളുടെ വരവ്.
അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം, സൗജന്യ ആപ്പുകളുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് ആപ്പുകള്‍ മുകളിലെത്തി. 'മൈക്രോസോഫ്റ്റ് വേഡ്' ആണ് അതില്‍ ഒന്നാംസ്ഥാനത്ത്; രണ്ടാമത് എക്‌സല്‍ ആപ്പും, മൂന്നാമത് പവര്‍പോയന്റും.
മൈക്രോസോഫ്റ്റിന്റെ ഹോം സബ്‌സ്‌ക്രിബ്ഷനുള്ളവര്‍ക്ക് ഐഫോണിലും ആന്‍ഡ്രോയ്ഡിലും ഓഫീസ് ആപ്പുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സൗജന്യമായി ലഭ്യമാക്കിയിരുന്നു.
ശരിയായ ദിശയിലുള്ള ചുവടുവെപ്പാണ് ഈ ആപ്പുകള്‍ പുറത്തിറക്കുക വഴി മൈക്രോസോഫ്റ്റ് നടത്തിയിരിക്കുന്നതെന്ന്, അതിന് ലഭിച്ച വമ്പിച്ച പ്രതികരണം വ്യക്തമാക്കുന്നു. ഐപാഡ് രംഗത്തെത്തി നാലുവര്‍ഷം വേണ്ടിവന്നു, ഓഫീസ് സോഫ്റ്റ്‌വേറുകള്‍ ഐപാഡിനായി മൈക്രോസോഫ്റ്റിന് രൂപപ്പെടുത്താനെന്നതും ശ്രദ്ധേയമാണ്.
ദിവസവും നൂറുകോടി ആളുകള്‍ ഓഫീസ് സോഫ്റ്റ്‌വേറുകള്‍ ആശ്രയിക്കുന്നതായി, മൈക്രസോഫ്റ്റ് പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റ് പറഞ്ഞു. വേഡ്, എക്‌സല്‍ , പവര്‍പോയന്റ് എന്നിവയുടെ മികച്ച അനുഭവം ഐപാഡില്‍ ലഭിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചു. ടച്ച്‌സ്‌ക്രീനുകള്‍ക്ക് യോജിച്ച തരത്തില്‍ ഓപ്റ്റിമൈസ് ചെയ്താണ് ഐപാഡ് ആപ്പുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
'മാകിന് വേണ്ടി 20 വര്‍ഷത്തിലേറെയായി ഓഫീസ് സോഫ്റ്റ്‌വേറുകള്‍ നല്‍കുന്നുണ്ട്. ഐപാഡ് യൂസര്‍മാക്കുകൂടി അത് ലഭ്യമാക്കുക വഴി പുതിയ ചുവടുവെപ്പാണ് ഞങ്ങള്‍ നടത്തിയത്'-മൈക്രോസോഫ്റ്റ് പറഞ്ഞു.
മൈക്രോസോഫ്റ്റിന്റെ ഐപാഡ് ആപ്പുകളെ ആപ്പിള്‍ മേധാവി ടിം കുക്ക് ട്വിറ്ററിലൂടെ സ്വാഗതം ചെയ്തപ്പോള്‍ , മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല ട്വിറ്റര്‍ പോസ്റ്റിലൂടെ തന്നെ അതിന് നന്ദി അറിയിച്ചു. (കടപ്പാട് : റോയിട്ടേഴ്‌സ്)
![]() |
സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല സംസാരിക്കുന്നു - ചിത്രം : എപി |

ആപ്പ് സ്‌റ്റോറില്‍ സൗജന്യ ആപ്പുകളില്‍ വേഡ് ഒന്നാംസ്ഥാനത്ത് |
ദിവസവും നൂറുകോടി ആളുകള്‍ ഓഫീസ് സോഫ്റ്റ്‌വേറുകള്‍ ആശ്രയിക്കുന്നതായി, മൈക്രസോഫ്റ്റ് പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റ് പറഞ്ഞു. വേഡ്, എക്‌സല്‍ , പവര്‍പോയന്റ് എന്നിവയുടെ മികച്ച അനുഭവം ഐപാഡില്‍ ലഭിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചു. ടച്ച്‌സ്‌ക്രീനുകള്‍ക്ക് യോജിച്ച തരത്തില്‍ ഓപ്റ്റിമൈസ് ചെയ്താണ് ഐപാഡ് ആപ്പുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
'മാകിന് വേണ്ടി 20 വര്‍ഷത്തിലേറെയായി ഓഫീസ് സോഫ്റ്റ്‌വേറുകള്‍ നല്‍കുന്നുണ്ട്. ഐപാഡ് യൂസര്‍മാക്കുകൂടി അത് ലഭ്യമാക്കുക വഴി പുതിയ ചുവടുവെപ്പാണ് ഞങ്ങള്‍ നടത്തിയത്'-മൈക്രോസോഫ്റ്റ് പറഞ്ഞു.
മൈക്രോസോഫ്റ്റിന്റെ ഐപാഡ് ആപ്പുകളെ ആപ്പിള്‍ മേധാവി ടിം കുക്ക് ട്വിറ്ററിലൂടെ സ്വാഗതം ചെയ്തപ്പോള്‍ , മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല ട്വിറ്റര്‍ പോസ്റ്റിലൂടെ തന്നെ അതിന് നന്ദി അറിയിച്ചു. (കടപ്പാട് : റോയിട്ടേഴ്‌സ്)
No comments:
Post a Comment