Wednesday, April 2, 2014

Gionee Elife S5.5 to be launched in April 27, 2014. Rs. 22999/- - 1.7 Octacore, 2GB RAM, 16GB meory, 5.5" Full HD IPS display

ലോകത്തെ 'ഏറ്റവും മെലിഞ്ഞ' സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ; വില 22,999 രൂപ

   'ജിയോണി ഈലൈഫ് എസ്5.5' സ്മാര്‍ട്ട്‌ഫോണ്‍ ഏപ്രില്‍ 27 ന് വില്‍പ്പനയ്‌ക്കെത്തും


ജിയോണി ഈലൈഫ് എസ്5.5 സ്മാര്‍ട്ട്‌ഫോണ്‍ ഗോവയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ - ചിത്രം: പി ടി ഐ

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ജിയോണി 'ലോകത്തെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ' ഇന്ത്യയില്‍ അവതരിപ്പിച്ചു. 'ജിയോണി ഈലൈഫ് എസ്5.5' എന്ന് പേരുള്ള ഫോണ്‍ ഏപ്രില്‍ 27 ന് കടകളിലെത്തും; 22,999 രൂപയാണ് വില. 

ചൈന കഴിഞ്ഞാല്‍ ഫോണ്‍ ആദ്യമെത്തുന്നത് ഇന്ത്യയിലാണ്. ഗോവയിലാണ് ഫോണിന്റെ അവതരണം നടന്നത്. താമസിയാതെ 40 രാജ്യങ്ങളില്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. 

ഈലൈഫ് എസ്5.5 ന്റെ കനം 5.5 മില്ലിമീറ്റര്‍ മാത്രം. അതുകൊണ്ടാണ്, ജിയോണിയുടെ 'എസ്' പരമ്പരയില്‍പെട്ട ഈ മോഡലിന് 'എസ്5.5' എന്ന് പേരിടാന്‍ കാരണം. ഇതുവരെ വില്‍പ്പനയ്‌ക്കെത്തിയതില്‍ ഏറ്റവും കനംകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണിത്. 


ആകര്‍ഷണീയമായ രൂപകല്‍പ്പനയാണ് ഈലൈഫ് എസ്5.5 ന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് വിലയിരുത്തപ്പെടുന്നു. അഞ്ചിഞ്ച് ഫുള്‍ എച്ച്ഡി (1920 X 1080 പിക്‌സല്‍ ) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണിലേത്.

1.7 ജിഎച്ച്‌സെഡ് മീഡിയടെക് എംറ്റി6592 ഒക്ടാ-കോര്‍ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 2 ജിബി റാമും ഉണ്ട്. 16 ജിബിയാണ് ഇന്റേണല്‍ മെമ്മറി. എസ്ഡി കാര്‍ഡ് സ്ലോട്ടില്ല. 

ജിയോണിയുടെ അമിഗോ 2.0 യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിക്കുന്ന ഫോണ്‍ ഓടുന്നത് ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ പതിപ്പിലാണ്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ബ്ലൂടൂത്ത് 4.0, ജിപിഎസ് എന്നിവയുണ്ട്. 

മുഖ്യക്യാമറ 13 എംപിയുടേതാണ്; മുന്‍ക്യാമറ 5 എംപിയുടേതും. 2300 എംഎഎച്ച് ബാറ്ററിയാണ് ഈലൈഫ് എസ്5.5 ന് ഊര്‍ജം പകരുക. കറുപ്പ്, വെളുപ്പ്, പിങ്ക്, പര്‍പ്പിള്‍ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 

2013 ല്‍ ആഗോളവ്യാപകമായി 240 ലക്ഷം ഫോണുകള്‍ വിറ്റഴിച്ചതായി ജിയോണി അറിയിച്ചു. അതില്‍ 10 ലക്ഷം ഫോണുകള്‍ ഇന്ത്യയിലാണ് വിറ്റതെന്നും കമ്പനി അറിയിച്ചു. 2014 ല്‍ ലോകത്താകമാനം 350 ലക്ഷം ഫോണുകള്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം; അതില്‍ 60 ലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കാനും ഉദ്ദേശിക്കുന്നു.

No comments:

Post a Comment