Wednesday, April 2, 2014

Iball Slide 3G17 Tab for Rs. 7649/-

ഐബോള്‍ ടാബ്; വില 7,649 രൂപ


ഡെസ്‌ക്‌ടോപ് പി.സി. ഉപയോഗിക്കുന്നവരെല്ലാം കേട്ടിട്ടുള്ള പേരാണ് ഐബോള്‍. കമ്പ്യൂട്ടര്‍ മൗസ്, കീബോര്‍ഡ്, യു.പി.എസ്. കാബിനറ്റ് എന്നിവയുടെ നിര്‍മാതാക്കളും വിതരണക്കാരുമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബോള്‍. 2001 ലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. 

2010 മുതല്‍ ഐബോള്‍ മൊബൈല്‍ഫോണ്‍ നിര്‍മാണരംഗത്തേക്കും തിരിഞ്ഞു. പ്രായമായവര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പത്തിന് വലിയ അക്കങ്ങളോടുകൂടിയ കീപാഡുള്ള ബേസിക് ഫോണുകളായിരുന്നു കമ്പനി ആദ്യമിറക്കിയത്. പിന്നീട് ആന്‍ഡി എന്ന പേരില്‍ സ്മാര്‍ട് ഫോണുകളും വിപണിയിലെത്തിച്ചു. കരീന കപൂറിനെ ബ്രാന്‍ഡ് അംബാസിഡറാക്കിക്കൊണ്ട് വില്പന തുടങ്ങിയ ആന്‍ഡി സ്മാര്‍ട്‌ഫോണുകള്‍ക്ക് ഒരുവിധം മികച്ച സ്വീകാര്യതയും ലഭിച്ചു. 

കഴിഞ്ഞവര്‍ഷം മുതല്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ രംഗത്തേക്കും ഐബോള്‍ കടന്നു. 5500 രൂപ മുതല്‍ 15,990 രൂപ വരെയുള്ള ഒരു ഡസനിലേറെ ടാബ്‌ലറ്റ് മോഡലുകള്‍ ഐബോള്‍ പുറത്തിറക്കിക്കഴിഞ്ഞു. ഇപ്പോഴിതാ സ്ലൈഡ് 3ജി17 ( iBall Slide 3G17 ) എന്നൊരു പുതിയ മോഡല്‍ കൂടി കമ്പനി അവതരിപ്പിക്കുകയാണ്. ഫോണ്‍ വിളിക്കാനുള്ള വോയ്‌സ് കോളിങ് സംവിധാനം കൂടിയുള്ള ഈ ഡ്യുവല്‍ സിം ടാബിന് 7,649 രൂപയാണ് വില. 

1.3 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ കോര്‍ടെക്‌സ് എ7 പ്രൊസസര്‍, 512 എംബി റാം, നാല് ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് ടാബിനുളളില്‍. 32 ജി.ബി. വരെയുള്ള എസ്ഡി കാര്‍ഡ് ഇതിലെ സ്‌റ്റോറേജ് വധിപ്പിക്കാനാകും. 

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ടാബിന്റെ പ്ലാറ്റ്‌ഫോം. 480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുള്ള ഏഴിഞ്ച് മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ സ്‌ക്രീനാണ് ടാബിനുള്ളത്. 

എല്‍ഇഡി ഫ് ളാഷോടു കൂടിയ രണ്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും വീഡിയോകോളിങിനായ 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഇതിലുണ്ട്. 

കണക്ടിവിറ്റിക്കായി ത്രിജി, ബ്ലൂടൂത്ത്, വൈഫൈ, മൈക്രോ-യു.എസ്.ബി., ജിപിഎസ്., എ-ജിപിഎസ് തുടങ്ങി എല്ലാ സംവിധാനങ്ങളുമുള്ള ടാബാണിത്. 2500 എം.എ.എച്ച്. ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

8,199 രൂപയാണ് ഐബോള്‍ ടാബിനിട്ടിരിക്കുന്ന വിലയെങ്കിലും ഇ-ടെയ്‌ലിങ് സൈറ്റായ സ്‌നാപ്ഡീലില്‍ ഇത് 7,649 രൂപയ്ക്ക് കിട്ടും.

No comments:

Post a Comment