കളി ജയിക്കാന്‍ 'മോട്ടോ ഇ'; വില 6,990 രൂപ

'ചില കളികള്‍ ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണ്' എന്ന് മോഹന്‍ലാല്‍ പറഞ്ഞത് 'ദേവാസുരം' സിനിമയിലായിരുന്നു. അതുപോലൊരു തകര്‍പ്പന്‍ ഡയലോഗ് കേട്ട പ്രതീതിയാണ് 'മോട്ടോ ഇ' എന്ന ഫോണിന്റെ വരവ് സമ്മാനിക്കുന്നത്. മോട്ടോറോള കഴിഞ്ഞ ദിവസം ഇന്ത്യയിലിറക്കിയ ഈ സ്മാര്‍ട്‌ഫോണ്‍ വിപ്ലവം സൃഷ്ടിക്കുമെന്ന കാര്യമുറപ്പ്. ഈ കളിയില്‍ മോട്ടറോള മാത്രമേ ജയിക്കൂ എന്ന കാര്യത്തിലും ആര്‍ക്കുമില്ല സംശയം.
ആഴ്ച തോറും അരഡസന്‍ പുത്തന്‍ മോഡലുകളിറങ്ങുന്ന ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ 'മോട്ടോ ഇ' ( Motorola Moto E ) യുടെ കടന്നുവരവ് എന്ത് അദ്ഭുതമാണ് കാട്ടുകയെന്ന് സന്ദേഹിക്കുന്നവരുണ്ടാകും. ഈ ഫോണിന്റെ സ്‌പെസിഫിക്കേഷനും വിലയും അറിഞ്ഞാലേ കാര്യങ്ങളുടെ കിടപ്പ് മനസിലാകൂ.
ആദ്യം വില പറയാം-6,990 രൂപ !
540 X 960 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ 4.3 ഇഞ്ച് ഗോറില്ല ഗഌസ് ടച്ച് സ്‌ക്രീന്‍, 1.2 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് സ്ലോട്ട് എന്നിവയാണ് ഈ ഫോണിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുകള്‍ .
ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.4 കിറ്റ്കാറ്റ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം ഫോണ്‍ ആണ് 'മോട്ടോ ഇ'. കിറ്റ്കാറ്റ് വെര്‍ഷനിലോടുന്ന ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണും ഇത് തന്നെയായിരിക്കും. വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമേ ഇതുവരെ കിറ്റ്കാറ്റ് ഫോണുകള്‍ ഇറക്കിയിട്ടുള്ളൂ എന്ന കാര്യവും ഓര്‍ക്കണം.
അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും ഫോണിലുണ്ട്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.എസ്., ബ്ലൂടൂത്ത് 4.0 സംവിധാനങ്ങളും മൈക്രോ-യു.എസ്.ബി., എഫ്.എം. റേഡിയോ, 3.5 എം.എം. ഓഡിയോ ജാക്ക് സംവിധാനങ്ങളും ഫോണിലുണ്ട്.
തുടര്‍ച്ചയായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന 1980 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്.
'മോട്ടോ ഇ'യ്ക്ക് കുറ്റം കണ്ടെത്തിയേ തീരൂ എന്നാണെങ്കില്‍ ക്യാമറയ്ക്ക് ഫ് ളാഷ് ഇല്ലല്ലോ, വീഡിയോ കോളിങിനായി മുന്‍കാമറയെവിടെ... എന്നൊക്കെ ചോദിക്കാം. പക്ഷേ 7000 രൂപയ്ക്ക് ഇന്ന് കിട്ടാവുന്നതില്‍വെച്ച് ഏറ്റവും മികച്ച ഫോണ്‍ 'മോട്ടോ ഇ' തന്നെയാണെന്ന് ഉറപ്പിച്ചുപറയാം.
ഓണ്‍ലൈന്‍ വില്പനസൈറ്റായ ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമേ ഈ ഫോണ്‍ വാങ്ങാനാകൂ. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കുള്ള കമ്മീഷനും മറ്റു ചെലവുകളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വില്പനയുടെ മൊത്തനിയന്ത്രണം ഫ് ളിപ്കാര്‍ട്ടിനെ ഏല്‍പ്പിക്കുന്നതെന്ന് മോട്ടറോള സൂചിപ്പിക്കുന്നുണ്ട്.
ഫ് ളിപ്കാര്‍ട്ടില്‍ ഫോണിന്റെ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. മോട്ടറോള മുമ്പിറക്കിയ 'മോട്ടോ ജി' ഫോണും ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് വിറ്റത്. വില്പന തുടങ്ങി ആദ്യമണിക്കൂറുകള്‍ക്കുള്ളില്‍ 20,000 മോട്ടോ ജി ഫോണുകളണ് അന്ന് വിറ്റുേപായത്. മോട്ടോ ജി യുടെ വില്പനറെക്കോഡ് മോട്ടോ ഇ മറികടക്കുമെന്നാണ് ആദ്യപ്രതികരണങ്ങള്‍ തെളിയിക്കുന്നത്.
'മോട്ടോ ഇ'യുടെ വരവ് ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ വന്‍ചലനങ്ങളുണ്ടാക്കുമെന്നാണ് ഏവരും കരുതുന്നത്. മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ കമ്പനികള്‍ക്കായിരിക്കും മോട്ടോ ഇ വലിയ വെല്ലുവിളി സൃഷ്ടിക്കുക.
No comments:
Post a Comment