Friday, May 30, 2014

INDEX AQUA I5 FOR RS. 9990/-

'മോട്ടോ ഇ'യെ വെല്ലാന്‍ ഇന്‍ഡെക്‌സ് അക്വ ഐ5

 

'മോട്ടോ ഇ'യാണ് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ പുതിയ താരം. മോട്ടറോള കമ്പനിയിറക്കിയ ഈ സ്മാര്‍ട്‌ഫോണ്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിറ്റുപോയത് ഒരു ലക്ഷം യൂണിറ്റുകളാണ്. ഓണ്‍ലെന്‍ വില്പന സൈറ്റായ ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമേ ഫോണ്‍ ലഭിക്കുകയുള്ളൂ. സ്‌റ്റോക്ക് മുഴുവന്‍ വിറ്റുതീര്‍ന്നതിനാല്‍ ഫ് ളിപ്കാര്‍ട്ട് ഇപ്പോള്‍ 'മോട്ടോ ഇ'യുടെ വില്പന നിര്‍ത്തിവെച്ചിരിക്കുകയാണ്. ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ കാശടച്ച് ബുക്ക് ചെയ്യാം. രണ്ടാഴ്ച കഴിഞ്ഞാല്‍ സാധനം കിട്ടുമെന്ന് സൈറ്റില്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന 'മോട്ടോ ഇ'യ്ക്ക് 6,990 രൂപയേ വിലയുള്ളൂ. ഇതുതന്നെയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 

എന്നാല്‍ 'മോട്ടോ ഇ' കണ്ടൊന്നും തങ്ങള്‍ പേടിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ ഇന്‍ഡെക്‌സ്. മികച്ച ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനും ക്യാമറയുമുള്ള പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കി.ഇന്‍ഡെക്‌സ് അക്വാ ഐ5 എച്ച്.ഡി ( Intex Aqua i5 HD ) എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 9,990 രൂപയാണ് വില. 'മോട്ടോ ഇ'യെക്കാളും 3000 രൂപ വിലക്കൂടുതലുണ്ടെങ്കിലും അതിനൊത്ത മെച്ചം ഈ ഫോണിനുണ്ടെന്ന് ഇന്‍ഡെക്‌സ് പറയുന്നു. 

720 ത 1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയാണിത്. 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെയുള്ള എക്‌സപാന്‍ഡബിള്‍ മെമ്മറി എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍ . 

നിലവില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഉടന്‍ തന്നെ കിറ്റ്കാറ്റ് അപ്ഗ്രഡേഷന്‍ സാധ്യമാകുമെന്ന് കമ്പനി ഉറപ്പുതരുന്നു. 

ഓട്ടോഫോക്കസും ഫ്ലാഷുമുള്ള 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. കണക്ടിവിറ്റിക്കായി 3ജി തൊട്ടുള്ള എല്ലാ സംവിധാനങ്ങളും ഉണ്ട്. 

2000 എം.എച്ച്. ശേഷിയുള്ള ഫോണിലെ ബാറ്ററി തുടര്‍ച്ചയായ 45 മണിക്കൂര്‍ സംസാരസമയവും 180 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ആയുസ്സും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

No comments:

Post a Comment