തിരഞ്ഞെടുക്കാന്‍ അഞ്ച് വിന്‍ഡോസ് 8 ലാപ്‌ടോപ്പുകള്‍

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും സുപരിചിതമാണ് വിന്‍ഡോസ് ഒ.എസിന്റെ പ്രവര്‍ത്തനം. പല കാലങ്ങളിലിറങ്ങിയ വിവിധ വിന്‍ഡോസ് വെര്‍ഷനുകളുടെ ഇന്റര്‍ഫേസും പ്രവര്‍ത്തനരീതിയുമെല്ലാം ഏതാണ്ട് ഒരു പോലെയായിരുന്നു. എന്നാല്‍ ഇതുവരെയുള്ള എല്ലാ വിന്‍ഡോസ് ഒ.എസുകളില്‍ നിന്നും അടിമുടി മാറ്റങ്ങളോടെയാണ് വിന്‍ഡോസ് 8 മൈക്രോസോഫ്റ്റ് അവതരിച്ചത്. ടച്ച്‌സ്‌ക്രീന്‍ സംവിധാനത്തിലും പ്രവര്‍ത്തിക്കും എന്നതാണ് വിന്‍ഡോസ് 8 ന്റെ ഏറ്റവും വലിയ പ്രത്യേകത.
ലാപ്‌ടോപ്പുകളിലും അള്‍ട്രാബുക്കിലും ടാബ്ലറ്റുകളിലുമൊക്കെ വിന്‍ഡോസ് 8 സുഗമമായി പ്രവര്‍ത്തിക്കും. എന്നുവെച്ചാല്‍, ടാബ്‌ലറ്റും ലാപ്‌ടോപ്പും തമ്മിലുളള വ്യത്യാസങ്ങള്‍ അലിഞ്ഞില്ലാതാകുകയാണ്. കീബോര്‍ഡ് സഹിതമാണ് ഇപ്പോള്‍ പല ടാബ്‌ലറ്റുകളും ഇറങ്ങുന്നത്. എങ്കിലും ലാപ്‌ടോപ്പ് ഉപയോഗിച്ച് ശീലിച്ചവരെ പൂര്‍ണമായി തൃപ്തരാക്കാന്‍ കീബോര്‍ഡ് ഉളള ടാബുകള്‍ക്ക് സാധിക്കില്ല.
വില അല്പം കൂടുതല്‍ മുടക്കിയാലും ലാപ്‌ടോപ്പ് തന്നെ തിരഞ്ഞെടുക്കുന്നവര്‍ ധാരാളമുണ്ട്. വിന്‍ഡോസ് 8 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ലാപ്‌ടോപ്പ് മോഡലുകളെ പരിചയപ്പെടുത്തുകയാണിവിടെ -
ലെനോവോ ഐഡിയപാഡ് ഫ്ലെക്‌സ് 14 ( Lenovo Ideapad Flex 14 )

ലെനോവോയുടെ ഈ ലാപ്‌ടോപ്പ് മോഡലിന്റെ വില 44,499 രൂപ. 1366 X 768 പിക്‌സല്‍സ് റിസൊല്യൂഷനുളള 14 ഇഞ്ച് എച്ച്.ഡി. എല്‍.ഇ.ഡി. ടച്ച്‌സ്‌ക്രീനും 1.7 ഗിഗാഹെര്‍ട്‌സ് വേഗമുള്ള ഇന്റല്‍ കോര്‍ ഐ3 (ഫോര്‍ത്ത് ജെന്‍) പ്രൊസസറുമാണ് ഇതിലുളളത്. നാല് ജി.ബി. റാം, എട്ട് ജി.ബി. എക്‌സപാന്‍ഡബിള്‍ മെമ്മറി, 500 ജി.ബി. ഹാര്‍ഡ് ഡിസ്‌ക് ശേഷി എന്നിവയുമുണ്ട്.
720 പി ഹൈഡെഫനിഷന്‍ വെബ്കാം, അക്യുടൈപ്പ് കീബോര്‍ഡ്, മള്‍ട്ടിടച്ച് ടച്ച്പാഡ്, ഇന്റേണല്‍ മൈക്ക്, ഡോള്‍ബി ഓഡിയോ സെര്‍ട്ടിഫിക്കേഷനോടു കൂടിയ സ്പീക്കറുകള്‍ എന്നിവയും ലാപ്‌ടോപ്പിലുണ്ട്. ഐഡിയപാഡ് ഫ്ലെക്‌സില്‍ നാല് സെല്‍ ബാറ്ററിയാണുള്ളത്. തുടര്‍ച്ചയായ നാലു മണിക്കൂറാണ് ലെനോവോ അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. ഭാരം രണ്ട് കിലോഗ്രാം.
ഏസര്‍ ആസ്പയര്‍ വി5-571 പി ( Acer Aspire V5-571P )

തായ്‌വാന്‍ കമ്പനിയായ ഏസര്‍ ഇറക്കിയ ഈ ലാപ്‌ടോപ്പിന് 50,335 രൂപയാണ് വില. 15.6 ഇഞ്ച് വലിപ്പമുള്ള എല്‍.സി.ഡി. സ്‌ക്രീനും ഇന്റലിന്റെ 1.8 ഗിഗാഹെര്‍ട്‌സ് വേഗമുള്ള കോര്‍ ഐ5 (തേഡ് ജെന്‍) പ്രൊസസറുമാണ് ആസ്പയര്‍ വി5 ലുള്ളത്്. നാല് ജി.ബി. റാം, 500 ജി.ബി. ഹാര്‍ഡ് ഡിസ്‌ക്, എട്ട് ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍.
ഡി.വി.ഡി. ഡ്രൈവും 1.3 മെഗാപിക്‌സല്‍ വെബ് ക്യാമറയുമുണ്ടിതില്‍. നാല് സെല്‍ ബാറ്ററിയാണുള്ളത്. തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ ബാറ്ററി പ്രവര്‍ത്തിക്കുമെന്ന് കമ്പനി പറയുന്നു. ഭാരം 2.30 കിലോഗ്രാം.
ലെനോവോ എസന്‍ഷ്യല്‍ ജി505എസ് ( Lenovo Essential G505s )

ലെനോവോയുടെ ഈ വിന്‍ഡോസ് 8 ലാപ്‌ടോപ്പിന് വില 36,990 രൂപ. എ.എം.ഡിയുടെ 2.1 ഗിഗാഹെര്‍ട്‌സ് വേഗമുള്ള എ.പി.യു. ക്വാഡ്‌കോര്‍ എ8 പ്രൊസസറാണ് ഇതിലുള്ളത്. സ്‌ക്രീന്‍ വലിപ്പം 15.6 ഇഞ്ച്. 1366 X 768 പിക്‌സല്‍ റിസൊല്യൂഷനുളള എച്ച്.ഡി. എല്‍.ഇ.ഡി. ഗ്ലെയര്‍ ഡിസ്‌പ്ലേ സ്‌ക്രീനാണിത്.
നാല് ജി.ബി. റാം, ഒരു ടെറാബൈറ്റ് ഹാര്‍ഡ് ഡിസ്‌ക് മെമ്മറി, എട്ട് ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സംവിധാനം. സി.ഡി. റൈറ്ററോടുകൂടിയ റാമ്പോ ഡ്രൈവ്, ഡോള്‍ബി സര്‍ട്ടിഫൈഡ് അഡ്വാന്‍സ്ഡ് ഓഡിയോ സ്പീക്കറുകള്‍, 720 പി ഹൈഡെഫനിഷന്‍ വെബ്ക്യാം, മള്‍ടിടച്ച് ടച്ച്പാഡ് എന്നിവയും ലാപ്‌ടോപ്പിലുണ്ട്.
തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നാല് സെല്‍ ബാറ്ററിയാണ് ഇതിനുള്ളിലുള്ളത്. ഭാരം 2.4 കിലോഗ്രാം.
അസുസ് എക്‌സ് 550 സിഎ ( Asus X550CA )

39,990 രൂപ മുടക്കണം അസൂസ് എക്‌സ് 550 സിഎ സ്വന്തമാക്കാന്‍. 1366 X 768 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 15.6 ഇഞ്ച് എല്‍.സി.ഡി. ടച്ച്‌സ്‌ക്രീനാണ് ഇതിലുള്ളത്.
1.8 ഗിഗാഹെര്‍ട്‌സ് വേഗമുള്ള ഇന്റല്‍ കോര്‍ ഐ5 (തേഡ് ജെന്‍) പ്രൊസസര്‍ ലാപ്‌ടോപ്പിന് വേണ്ട കരുത്തുപകരുന്നു. നാല് ജി.ബി. റാം, 750 ജി.ബി. ഹാര്‍ഡ് ഡിസ്‌ക്, എട്ട് ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ഡി.വി.ഡി. ഡ്രൈവ്, എച്ച്.ഡി. വെബ്കാം എന്നിവയും ലാപ്പിലുണ്ട്.
തുടര്‍ച്ചയായ മൂന്നുമണിക്കൂര്‍ പ്രവര്‍ത്തനമാണ് ലാപ്‌ടോപ്പിലെ മൂന്ന് സെല്‍ ബാറ്ററിയുടെ ആയുസെന്ന് അസൂസ് പറയുന്നു. ഭാരം 2.30 കിലോഗ്രാം.
എച്ച്.പി. പവിലിയന്‍ 15-എന്‍006എ.എക്‌സ് ( HP Pavilion 15 n006AX )

എച്ച്.പിയുടെ ഈ ലാപ്‌ടോപ്പിന്റെ വില 32,490 രൂപ. 1.5 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള എ.എം.ഡിയുടെ എ.പി.യു. ക്വാഡ്‌കോര്‍ എ4 പ്രൊസസറാണ് ലാപ്പിലുള്ളത്. നാല് ജി.ബി. മെമ്മറി, 500 ജി.ബി. ഹാര്‍ഡ് ഡിസ്‌ക്, എട്ട് ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമമ്മറി എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ കരുത്ത്.
സ്‌ക്രീന്‍ വലിപ്പം 15.6 ഇഞ്ച്. സ്‌ക്രീന്‍ റിസൊല്യൂഷന്‍ 1366 X 768 പിക്‌സല്‍സ്. എച്ച്.ഡി. ഓഡിയോ, ഡിടി.എസ്. സൗണ്ട്, ഡ്യുവല്‍ സ്പീക്കറുകള്‍, എച്ച്.ഡി. വെബ്ക്യാം, ഡി.വി.ഡി. ഡ്രൈവ് എന്നിവയുള്‍പ്പെടെ സൗകര്യങ്ങളാല്‍ സമ്പന്നമാണ് എച്ച്.പി. പവിലിയന്‍ 15. ലാപ്‌ടോപ്പിന്റെ ഭാരം 2.28 കിലോഗ്രാം.
No comments:
Post a Comment