ഫ്ലിപ്കാര്‍ട്ടിന്റെ ടാബ്‌ലറ്റ്

ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയെ ഉഴുതുമറിച്ചുകൊണ്ട് വമ്പന്‍ വിജയം നേടിയ സ്ഥാപനമാണ് ഫ്ലൂപ്കാര്‍ട്ട്. ദിനംപ്രതി 35 ലക്ഷം പേര്‍ ഫ്ലൂപ്കാര്‍ട്ട് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു. ഓരോ മാസവും അരക്കോടി ഉപഭോക്താക്കള്‍ ഫ് ളിപ്കാര്‍ട്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നു. കമ്പനിയുടെ ശമ്പളം പറ്റുന്ന ജീവനക്കാരുടെ എണ്ണം തന്നെ 13,000 കടന്നിരിക്കുന്നു.
പുസ്തകവില്പനയാണ് തുടങ്ങിയതെങ്കിലും പേന മുതല്‍ എയര്‍ കണ്ടീഷണര്‍ വരെ ഇപ്പോള്‍ ഫ് ളിപ്കാര്‍ട്ടിലൂടെ വാങ്ങാനാകും. ലോകത്തിലെ മുന്‍നിര ഇലക്‌ട്രോണിക്‌സ് കമ്പനികളുമായെല്ലാം ഫ് ളിപ്കാര്‍ട്ടിന് വ്യാപാരബന്ധമുണ്ട്. അതുകൊണ്ടുതന്നെ കടകളിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സൈറ്റിനാകുന്നു.
ഇതിനിടയിലാണ് 'ഡിജിഫ്ലിപ്' ( Flipkart Digiflip Pro XT 712 ) എന്ന ബ്രാന്‍ഡ് നാമത്തില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ അവതരിപ്പിക്കാന്‍ ഫ് ളിപ്കാര്‍ട്ട് തീരുമാനിച്ചത്. ഡിജിഫ് ളിപ് എന്ന പേരില്‍ സ്പീക്കറുകളും ഇയര്‍ഫോണുകളുമൊക്കെ ഫ് ളിപ്കാര്‍ട്ട് നേരത്തേതന്നെ വില്‍ക്കുന്നുണ്ട്. എന്നാല്‍ ടാബുകളിറക്കാനുള്ള നീക്കം വിജയിക്കുമോ എന്ന് എല്ലാവരും സംശയിച്ചിരുന്നു. അമേരിക്കയിലെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കമ്പനിയായ ആമസോണിനെ അനുകരിച്ചാണ് ഫ് ളിപ്കാര്‍ട്ട് ടാബ്‌ലറ്റ് അവതരിപ്പിച്ചതെന്ന് പലരും വിധിയെഴുതി. അയ്യായിരം രൂപയ്ക്ക് ഒട്ടേറെ ടാബുകള്‍ കിട്ടാനുള്ള നമ്മുടെ നാട്ടില്‍ 10,000 രൂപ മുടക്കി ആരാണ് ഫ് ളിപ്കാര്‍ട്ട് ടാബ്‌ലറ്റ് വാങ്ങുകയെന്നും പരിഹാസമുയര്‍ന്നു.
എന്നാല്‍, ഒന്നും കാണാതെയല്ല ഫ്ലൂപ്കാര്‍ട്ടിന്റെ നീക്കമെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ ദേശീയ ഇലക്‌ട്രോണിക്‌സ് നയമനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്.) അംഗീകാരമില്ലാത്ത 15 തരം ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഇനി ഇന്ത്യയില്‍ വില്പന നടത്താന്‍ കഴിയില്ല. ഇതില്‍ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ടാബ്‌ലറ്റുകളുമൊക്കെ ഉള്‍പ്പെടുന്നു. ബി.ഐ.എസ്. അംഗീകാരം നേടുന്നതിനുള്ള സമയപരിധി ജൂലായ് മൂന്നിന് തീര്‍ന്നു. അതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വില കുറഞ്ഞ ടാബ്‌ലറ്റ് ബ്രാന്‍ഡുകള്‍ ഒന്നടങ്കം അപ്രത്യക്ഷമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
നേരത്തെ നൂറ്റിയമ്പതോളം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ടാബ്‌ലറ്റ് വിപണനരംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവയുടെ എണ്ണം 30 ആയി കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ കമ്പനികളുടെ എണ്ണം ഇനിയും കുറഞ്ഞേക്കും. ഒടുവില്‍ സാംസങും ആപ്പിളും പോലെയുള്ള വമ്പന്‍ കമ്പനികളുടെ ടാബ്‌ലറ്റുകള്‍ മാത്രം അവശേഷിച്ചാലും അത്ഭുതമില്ല. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടറിഞ്ഞാണ് ഫ് ളിപ്കാര്‍ട്ട് സ്വന്തം ടാബുമായി രംഗത്തിറങ്ങിയതെന്ന് വ്യക്തം. ബി.ഐ.എസ്. അംഗീകാരം നേടുന്നതിനുളള നടപടിക്രമങ്ങളും ഫ് ളിപ്കാര്‍ട്ട് തുടങ്ങിവച്ചിട്ടുണ്ട്.
1280 X 800 പിക്‌സല്‍ റിസൊല്യൂഷനുളള ഏഴ് ഇഞ്ച് ഐ.പി.എസ്്. സ്‌ക്രീനാണ് ഡിജിഫ്ലൂപ് പ്രോ എക്‌സ്ടി 712 ല്‍ ഉള്ളത്. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാബാണിത്.
1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവ ഈ ടാബിലുണ്ട്. അഞ്ച് മെഗാപിക്‌സലിന്റേതാണ് പിന്‍ക്യാമറ. മുന്‍ക്യാമറ രണ്ട് മെഗാപിക്‌സലിന്റേതും. പിന്‍ക്യാമറയ്ക്ക് ഫ് ളാഷുമുണ്ട്.
ഡ്യുവല്‍ സിം സൗകര്യമുള്ള ഈ ടാബില്‍ കോള്‍ ചെയ്യാനുളള സംവിധാനവും ലഭ്യമാണ്. 3000 എം.എ.എച്ച്. ലി-പോളിമര്‍ ബാറ്ററിയാണ് ഇതിലുള്ളത്. തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ സംസാരസമയവും ഏഴ് ദിവസത്തെ സ്റ്റാന്‍ഡ്‌ബെയുമാണ് ഫ് ളിപ്കാര്‍ട്ട് അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, മൈക്രോ യു.എസ്.ബി. 2.0, ബ്ലൂടൂത്ത് ഓപ്ഷനുകള്‍ ടാബ്ലറ്റിലുണ്ട്.
സാംസങ് ഗാലക്‌സി ടാബ് 3 നിയോ (വില: 9,599 രൂപ), എച്ച്.പി. സ്ലേറ്റ് 7 വോയ്‌സ് ടാബ് (വില: 13,621 രൂപ), ലെനോവോ എ7-50 ടാബ്ലറ്റ് (വില: 14,499 രൂപ) എന്നിവയോടാവും ഡിജിഫ് ളിപ് ടാബിന് മത്സരിക്കേണ്ടിവരിക
No comments:
Post a Comment