മികച്ച കണക്ടിവിറ്റിയുമായി ഗ്യാലക്‌സി എസ്5 4ജി

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങിന്റെ മുന്‍നിര ഫോണായ ഗ്യാലക്‌സി എസ്5 ന്റെ 4ജി പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. 53,500 രൂപയാണ് ഇന്ത്യയില്‍ ഫോണിന്റെ വില.
സാംസങ് കഴിഞ്ഞ ഫിബ്രവരി അവസാനം ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ് ഗ്യാലക്‌സി എസ്5 അവതരിപ്പിച്ചത്. ഏപ്രില്‍ ആദ്യം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഗാലക്‌സി എസ്5 3ജി പതിപ്പിന്റെ വില 51,500 രൂപ ആയിരുന്നു.
ഡാറ്റാ ഉപയോഗത്തിനുള്ള അനന്തസാധ്യതകളുമായാണ് ഗ്യാലക്‌സി എസ്5 4ജി എത്തുന്നത്. 3ജി വേര്‍ഷനെ അപേക്ഷിച്ച് മികച്ച ഡിസ്‌പ്ലേയും വേഗത്തിലുള്ള കണക്ടിവിറ്റിയും 4ജി വേര്‍ഷനുണ്ടെന്ന് കമ്പനി പറയുന്നു.
ഉന്നത ശ്രേണിയിലുള്ള സ്മാര്‍ട്ട്‌ഫോണും ഉയര്‍ന്ന ഡാറ്റാ ഉപയോഗവുമുള്ള പ്രൊഫഷണലുകളെയും സാങ്കേതിക തല്‍പരരെയും ഉദ്ദേശിച്ചാണ് എസ്5 ന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് സാംസങ് ഇന്ത്യ വൈസ് പ്രസിഡന്‍ഡ് അസിം വാഴ്‌സി പറഞ്ഞു.
4ജി സാങ്കേതികവിദ്യ പൂര്‍ണ്ണമായും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി എയര്‍ടെല്ലുമായി ചേര്‍ന്നുള്ള പ്രത്യേക പദ്ധതിയുമായാണ് സാംസങ് ഗ്യാലക്‌സി എസ്5 4ജി വിപണിയില്‍ എത്തിക്കുന്നത്. ഗ്യാലക്‌സി എസ്5 4ജി സ്വന്തമാക്കുന്നവര്‍ക്ക് നിലവിലുള്ളതോ പുതുതായി എടുക്കുന്നതോ ആയ എയര്‍ടെല്‍ കണക്ഷനില്‍ പ്രതിമാസം അഞ്ച് ജിബി 4ജി ഡാറ്റ രണ്ടുമാസത്തേക്ക് സൗജന്യമായി ലഭിക്കും.
ക്വാല്‍ക്കോം 8974 പ്രോ 2.5 ജിഗാഹെര്‍ട്‌സ് പ്രൊസസ്സര്‍ ആണ് എസ്5 4ജി വേര്‍ഷനില്‍ ഉള്ളത്. 4ജി പിന്തുണയ്ക്കായി എട്ട് 4ജി എല്‍ടിഇ ബാന്‍ഡുകളുമുണ്ട്. മള്‍ട്ടിമീഡിയ ഉപയോഗം കാര്യക്ഷമമാക്കാന്‍ ഡൗണ്‍ലോഡ് ബൂസ്റ്റര്‍, വൈഫൈ മെമോ തുടങ്ങിയ സങ്കേതങ്ങളും 4ജി പതിപ്പിലുണ്ട്.
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ആണ് ഗ്യാലക്‌സി എസ്5 ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 1080 X 1920 പിക്‌സല്‍ ഫുള്‍എച്ച്ഡി റിസല്യൂഷനിലുള്ള 5.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2 ജിബി റാമുള്ള ഫോണിന്റെ 16 ജിബി, 32 ജിബി പതിപ്പുകള്‍ ലഭ്യമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താനുമാകും.
എച്ച്ഡിആര്‍ സംവിധാനത്തോടു കൂടിയ 16 മെഗാപിക്‌സല്‍ പിന്‍കാ്യമറയും 2.1 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് എസ്5 4ജിയുടേത്.
No comments:
Post a Comment