Moto G 2nd Generation has come for Rs. 12999/- through Flipkart only
ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ 'മോട്ടോ ജി'യുടെ പരിഷ്‌ക്കരിച്ച പതിപ്പ് മോട്ടറോള അവതരിപ്പിച്ചു. ഒപ്പം കമ്പനിയുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ആയ 'മോട്ടോ എക്‌സി'ന്റെ പുതിയ പതിപ്പും എത്തി. വലിപ്പത്തിലും ഫീച്ചറുകളിലും കൂടുതല്‍ മികവോടെയാണ് ഇരുഫോണുകളുടെയും പുതിയ പതിപ്പുകള്‍ എത്തുന്നത്.
ഇന്ത്യയില്‍ മോട്ടോ ജി ( Motorola Moto G ) ഇന്ന് രാത്രി മുതല്‍ ഓണ്‍ലൈന്‍ വില്‍പ്പനകേന്ദ്രമായ ഫ് ളിപ്കാര്‍ട്ട് വഴി വാങ്ങാം. മോട്ടോ എക്‌സ് ( Motorola Moto X ) ഡല്‍ഹിയിലാണ് അവതരിപ്പിച്ചത്. ഈ മാസംതന്നെ അത് ഫ് ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും.
പുതിയ മോട്ടോ ജി
ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണമുള്ള അഞ്ചിഞ്ച് ഹൈഡഫിനിഷന്‍ ഡിസ്‌പ്ലെയാണ് പരിഷ്‌ക്കരിച്ച മോട്ടോ ജിയുടേത് (നാലരയിഞ്ച് ഡിസ്‌പ്ലെയായിരുന്നു പഴയ മോട്ടോ ജിയുടേത്). പഴയ മോട്ടോ ജിയില്‍ മുഖ്യക്യാമറ 5എംപി ആയിരുന്നെങ്കില്‍, പരിഷ്‌ക്കരിച്ച പതിപ്പില്‍ അത് 8എംപിയാണ്. മുന്‍ക്യാമറയിലും മാറ്റമുണ്ട്. 1.3എംപിയില്‍നിന്ന് 2എംപി ആയിരിക്കുന്നു.
8 ജിബി, 16 ജിബി എന്നിങ്ങനെ സ്റ്റോറേജുള്ള രണ്ട് മോഡലുകളായാണ് പുതിയ മോട്ടോ ജിയും എത്തുന്നത്. ആവശ്യമെങ്കില്‍ മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം.
16 ജിബി മോഡലിന് 12,999 രൂപയാണ് വില. പഴയ മോട്ടോ ജിയെ അപേക്ഷിച്ച് വില കുറവ്. മുമ്പത്തെ മോട്ടോ ജി 16 ജിബി മോഡലിന് 13,999 രൂപയായിരുന്നു ഇന്ത്യയില്‍ വില. പുതിയ മോട്ടോ ജി വില്‍പ്പനയ്‌ക്കെത്തുന്നത് പ്രമാണിച്ച്, ആദ്യ മോട്ടോ ജി മോഡലുകളുടെ വിലഅടുത്തയിടെ 2000 രൂപ വീതം മോട്ടറോള കുറച്ചിരുന്നു.
ഫോണില്‍ വെള്ളം തെറിച്ചാല്‍ വലിയ പ്രശ്‌നമുണ്ടാകാതിരിക്കാനായി വാട്ടര്‍-റെസിസ്റ്റന്റ് കോട്ടിങോടെയാണ് ഫോണ്‍ എത്തുന്നത്. എന്നാല്‍, സോണി എക്‌സ്പീരിയ സെഡ്2 പോലെ വെള്ളത്തില്‍ മുക്കാന്‍ കഴിയുന്ന വാട്ടര്‍-പ്രൂഫ് അല്ല മോട്ടോ ജി.
ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ മോട്ടോ ജി ഓടുന്നത്. ആന്‍ഡ്രോയ്ഡ് എല്‍ അപ്‌ഡേറ്റ് മോട്ടറോള ഉറപ്പുനല്‍കുന്നുണ്ട്.
പ്രൊസസറിന്റെ കാര്യത്തിലാണ് പുതിയ മോട്ടോ ജി തെല്ലും മുന്നോട്ട് പോകാത്തത്. പഴയ മോഡലിലുള്ള 1.2 ജിഎച്ച്‌സെഡ് ക്വാഡ്-കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 400 പ്രൊസസര്‍ തന്നെയാണ് പുതിയ ഫോണിലുമുള്ളത്. റാമിലും വ്യത്യാസമില്ല; 1ജിബി മാത്രം. ബാറ്ററിയുടെ കാര്യവും അങ്ങനെ തന്നെ; പഴയതിലുള്ള 2070 എംഎഎച്ച് ബാറ്ററി തന്നെ പുതിയതിലും നിലനിര്‍ത്തിയിരിക്കുന്നു.
പക്ഷേ, ഒട്ടേറെ പുതിയ സവിശേഷതകളും ഫീച്ചറുകളും പുതിയ മോട്ടോ ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്‍ട്ടിന്‍ ഡിജിറ്റല്‍ ടിവി ട്യൂണര്‍ ആണ് അതിലൊന്ന്. ടിവി പരിപാടികള്‍ കാണാനുള്ള ആപ് മറ്റൊന്ന്. പ്രോഗ്രാം കാണുമ്പോള്‍തന്നെ ഫോണിലത് റിക്കോര്‍ഡ് ചെയ്യാനും കഴിയും.
ഉപയോക്താവ് എവിടെയാണെന്ന് മനസിലാക്കി അതിനനുസരിച്ച് സര്‍വീസുകള്‍ നല്‍കാന്‍ ശേഷിയുള്ള 'മോട്ടോ അസിസ്റ്റ്' ( Moto Assits ) സര്‍വീസും മോട്ടോ ജിയുടെ പുതിയ പതിപ്പിലുണ്ട്. മാത്രമല്ല, സെല്‍ഫികളെടുക്കുക, സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റുകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശബ്ദനിര്‍ദേശത്തിലൂടെ നിര്‍വഹിക്കാന്‍ സഹായിക്കുന്ന 'മോട്ടോ വോയ്‌സും' ( Moto Voice ) ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ കൂടാതെ, ഫ്രാന്‍സ്, ബ്രിട്ടന്‍, ബ്രസീല്‍, സ്‌പെയ്ന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലാണ് പുതിയ മോട്ടോ ജി ആദ്യം വില്‍പ്പനയ്‌ക്കെത്തുന്നത്.
പുതിയ മോട്ടോ എക്‌സ്
ആദ്യ മോട്ടോ എക്‌സ് അവതരിപ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് മോട്ടറോള വിപണിയിലെത്തിക്കുന്നത്. മോട്ടറോളയെ ഗൂഗിള്‍ സ്വന്തമാക്കിയ ശേഷം കമ്പനിയിറക്കിയ ആദ്യ ഫോണായിരുന്നു മോട്ടോ എക്‌സ്.
അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഈ മാസം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെങ്കിലും, ഫോണിന്റെ വില എന്താകുമെന്ന് മോട്ടറോള ഒരു സൂചനയും നല്‍കിയിട്ടില്ല.
4.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ആദ്യ മോട്ടോ എക്‌സില്‍ ഉണ്ടായിരുന്നതെങ്കില്‍, ഫുള്‍ എച്ച്ഡി റിസല്യൂഷനുള്ള 5.2 ഇഞ്ച് ഡിസ്‌പ്ലെയുമായാണ് പുതിയ ഫോണിന്റെ വരവ്. പോറലേല്‍ക്കാതിരിക്കാന്‍ ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട്.
16 ജിബി, 32 ജിബി സ്‌റ്റോറേജുള്ള രണ്ട് മോഡലുകളില്‍ മോട്ടോ എക്‌സ് ലഭിക്കും. ഊര്‍ജം പകരാന്‍ 2300 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.
മോട്ടോ എക്‌സിന്റെ ആദ്യ മോഡലില്‍ മുഖ്യക്യാമറ 10എംപി ആയിരുന്നെങ്കില്‍, പുതിയ വേര്‍ഷനില്‍ അത് 13എംപിയാണ്. പുതിയ ഫോണില്‍ 2എംപി മുന്‍ക്യാമറയുമുണ്ട്. മോട്ടോ ജിയിലേത് പോലെ വാട്ടര്‍-റെസിസ്റ്റന്റ് കോട്ടിങ് ഇതിലുമുണ്ട്.
2.5 ജിഎച്ച്‌സെഡ് പ്രൊസസറാണ് ഫോണിന് കരുത്തു പകരുക. 2 ജിബി റാമും ഉണ്ട്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോം കൂടിയാകുമ്പോള്‍ മിന്നല്‍വേഗമുള്ളതാകും ഫോണ്‍ എന്നുറപ്പ്. ആന്‍ഡ്രോയ്ഡ് എല്‍ എത്തിയാലുടന്‍ ഫോണ്‍ അതിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്ന് മോട്ടറോള വാഗ്ദാനം ചെയ്യുന്നു.
ടച്ച് ചെയ്യാതെ ഫോണില്‍ കാര്യങ്ങള്‍ ചെയ്യാന്‍ 'മോട്ടോ വോയ്‌സ്' ആപ്ലിക്കേഷനുണ്ട്. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടച്ച്‌ലെസ്സ് കണ്‍ട്രോള്‍ മതി.
പുതിയ മോട്ടോ ജിയും മോട്ടോ എക്‌സും എത്തി
Aug 5, 2014
![]() |
പുതിയ മോട്ടോ ജി |

പുതിയ മോട്ടോ എക്‌സ് |

No comments:
Post a Comment