Micro Max Canvas Turbo
Micromax Canvas Turbo key specs
| Display | Processor | Storage | Rear Camera |
| 5.00-inch | 1.5GHz Quad Core IPS | 12.47GB | 13-megapixel |
| Resolution 1080x1920 pixels (Full HD 2gb | RAM | OS | Front Camera |
ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായി ക്യാന്‍വാസ് ടര്‍ബോ; വില 19,990 രൂപഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് ഏറെ കെട്ടിഗ്‌ഘോഷിച്ച് പുറത്തിറക്കിയ മോഡലായിരുന്നു കാന്‍വാസ് 4. എന്നാല്‍, പ്രതീക്ഷിച്ച വിജയം നേടാന്‍ അതിന് സാധിച്ചില്ല. ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ ഇല്ലാത്തതാണ് വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയാതെപോയതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ആ കുറവ് പരിഹരിച്ച് മൈക്രോമാക്‌സ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു .'കാന്‍വാസ് ടര്‍ബോ' ( Canvas Turbo A250 ) ആണ് ആ പുതിയ മോഡല്‍ . അഞ്ചിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഈ ഫാബ്‌ലറ്റിന് 19,990 രൂപയാണ് വില. 1920 X 1080 പിക്‌സല്‍ റെസല്യൂഷനിലുള്ള ഫുള്‍ എച്ച്.ഡി. സി.ജി.എസ്. ( Continous Grain Silicon ) ഡിസ്‌പ്ലേയാണ് ഇതില്‍. മീഡിയാടെക്കിന്റെ വണ്‍ ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസറും 2 ജി.ബി. റാമും ഉണ്ട്. 16 ജി.ബി.യാണ് ഇന്‍ബില്‍റ്റ് സ്റ്റോറേജ്. മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട് ഇല്ലാത്തതിനാല്‍ ഫോണിന്റെ മെമ്മറി വര്‍ധിപ്പിക്കാനാവില്ല. ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഇത് അപ്‌ഗ്രേഡ് ചെയ്യാന്‍ സൗകര്യമുണ്ട്. 13 മെഗാപിക്‌സലാണ് പ്രധാന ക്യാമറ. മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സലും. 2000 എം.എ. എച്ച്. ബാറ്ററി ഏഴുമണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 105 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കും. 360 ഡിഗ്രി പനോരമ, സിനിമാഗ്രാഫ്, ഒബ്ജക്ട് ഇറേസര്‍ എന്നീ സൗകര്യങ്ങള്‍ പുതിയcamerazzi ക്യാമറ നല്‍കുമെന്ന് മൈക്രോമാക്‌സ് പറയുന്നു. നിശ്ചലചിത്രങ്ങളെ ചലനചിത്രങ്ങള്‍ ആക്കാനുള്ള സംവിധാനമാണ് സിനിമാഗ്രാഫ്. ആവശ്യമില്ലാത്ത വസ്തുക്കളെയും ആളുകളെയും ചിത്രങ്ങളില്‍നിന്ന് മായ്ച്ചുകളയാന്‍ 'ഒബ്ജക്ട് ഇറേസര്‍' സഹായിക്കും. ബ്ലാക്ക്‌ബെറി മെസഞ്ചര്‍ (ബി.ബി.എം.) സര്‍വീസിന് പുറമേ മൈക്രോമാക്‌സിന്റെ പതിവ് ആപ്ലിക്കേഷനുകളെല്ലാം ടര്‍ബോയിലും ഉണ്ടാകും. ജിയോണി ഇലൈഫ് ഇ 6 ( Gionee Elife E6 ) എന്ന മോഡലിനാണ് 'ടര്‍ബോ' വെല്ലുവിളി ഉയര്‍ത്തുക. 22,600 രൂപയാണ് ഇ 6 ന്റെ വില. ഗോറില്ല ഗ്ലാസ്, 32 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി എന്നിവ 'ടര്‍ബോ'യേക്കാള്‍ അധികമായി ഇതിലുണ്ട്. അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെക്കാന്‍ മൈക്രോമാക്‌സ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹോളിവുഡ്താരം ഹ്യൂ ജാക്മാനെ ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചു. 'ടര്‍ബോ'യുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും ജാക്മാനാണ് | Android 4.2 5mpcamera | ||

No comments:
Post a Comment