Tuesday, October 29, 2013

Sony Xperia C Rs. 18000/-(1.2 mhz quad core processor, 960 x 540 resolution, 5" display, 8 mp rear camera, dual sim)

സോണിയുടെ ദീപാവലിക്കാഴ്ച്ച

  

ഓണക്കാലം ഏതാനും കോടി മലയാളികളുടെ മാത്രം ആഘോഷമാണ്. ദീപാവലിയാകട്ടെ ഇതിനേക്കാള്‍ പലമടങ്ങ് ഇന്ത്യക്കാരുടെ ആഘോഷവും. സ്വാഭാവികമായും, ഓണം വേളയില്‍ നാം കാണുന്ന ഓഫറുകളുടെയും പുതിയ ഉത്പന്നങ്ങളുടെ വരവിന്റെയും പതിന്മടങ്ങായിരിക്കും ദീപാവലിക്കാലത്തുണ്ടാവുക.

മൊബൈല്‍ ഫോണ്‍ വിപണനരംഗത്തും ഇതിന്റെ പ്രതിഫലനമുണ്ട്. ആപ്പിള്‍ ഐഫോണ്‍ പോലും ദീപാവലി സമ്മാനമായി പഇന്ത്യയില്‍ എത്തിക്കുന്നു. മറ്റു കമ്പനികളും പിന്നിലല്ല. ഇതില്‍ ഏറ്റവും ശ്രദ്ധേയം സോണി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച എക്‌സ്പീരിയ സി ( Sony Xperia C ) എന്ന മോഡലാണ്.

ഇരുപതിനായിരം രൂപ ബജറ്റ്, വലിയ സ്‌ക്രീന്‍, ബ്രാന്‍ഡ് വാല്യൂ... ഇത്രയും നോക്കുന്നവര്‍ സോണിയുടെ ഈ മോഡല്‍ ഓര്‍ത്തുവെച്ചോളൂ. അഞ്ച് ഇഞ്ച് വലിപ്പമുള്ള ഒരു ഫാബ്‌ലറ്റിന് ശരാശരി വേണ്ട എല്ലാ കാര്യങ്ങളും ഇതിലുണ്ട്. സോണി ആയതിനാല്‍ അവര്‍ പറയുന്ന സ്‌പെസിഫിക്കേഷനുകളെ അവിശ്വസിക്കേണ്ടതില്ല.


960 X 540 പിക്‌സല്‍ റെസല്യൂഷനിലുള്ള അഞ്ചിഞ്ച് ടി.എഫ്.ടി. എല്‍.സി.ഡി. ക്യു.എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഇതില്‍ . 1.2 ഗിഗാഹെര്‍ട്‌സ് മീഡിയാടെക് ( MTK 6589 ) ക്വാഡ്‌കോര്‍ പ്രോസസ്സറാണ് എക്‌സ്പീരിയ സി യുടെ ശക്തി. മീഡിയാ ടെക് പ്രോസസ്സര്‍ ഉപയോഗിക്കുന്ന, സോണിയുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യ ഫോണാണിത്.

ഒരു ജിബി യാണ് റാം. ഇന്റേണല്‍ മെമ്മറി 4 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജി.ബി.വരെ വര്‍ധിപ്പിക്കാം. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

രണ്ട് സിമ്മുകള്‍ ഉപയോഗിക്കാവുന്ന ഫോണിന്റെ പ്രധാന ക്യാമറ എട്ട് മെഗാപിക്‌സലാണ്. ഫുള്‍ എച്ച്.ഡി. ( 1080p ) വീഡിയോ ഉപയോഗിച്ച് ഇത് ചിത്രീകരിക്കാം. സോണിയുടെ ക്യാമറകളില്‍ ഉപയോഗിക്കുന്ന എക്‌സ്‌മോര്‍ആര്‍ സെന്‍സര്‍ ഈ മൊബൈല്‍ ക്യാമറയിലും ഉണ്ട്. മങ്ങിയ വെളിച്ചത്തിലും വ്യക്തതയുള്ള ഫോട്ടോയെടുക്കാന്‍ ഇത് സഹായിക്കും.

മുന്‍ ക്യാമറ 0.3 മെഗാ പിക്‌സല്‍. ഇതൊരു കുറവായി കാണേണ്ടതില്ല. നമ്മുടെ നാട്ടില്‍ നിലവിലുള്ള നെറ്റ്‌വര്‍ക്കില്‍ കൂടിയ റെസല്യൂഷനിലുള്ള ക്യാമറ ഉപയോഗിച്ചാല്‍ വീഡിയോ കോളിങ്ങിന്റെ വേഗം കുറയും.

ഇതിലുള്ള 2390 എം.എ.എച്ച്. ബാറ്ററി പത്ത് മണിക്കൂര്‍ മൂന്ന് മിനിറ്റ് തുടര്‍ച്ചയായ സംസാരസമയവും 588 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുമെന്ന് സോണി പറയുന്നു. മൂന്ന് മിനിറ്റിന്റെ കണക്കൊക്കെ സോണി പറയുമ്പോള്‍ പെട്ടെന്ന് വിശ്വസിക്കാതിരിക്കാന്‍ ആവില്ലല്ലോ!


141.5 മില്ലിമീറ്റര്‍ നീളവും 74.15 മില്ലിമീറ്റര്‍ വീതിയും 8.88 മില്ലിമീറ്റര്‍ മാത്രം കനവും ഉള്ള ഫോണിന്റെ ഭാരം 153 ഗ്രാമാണ്.

ടി.വി.യില്‍ വൈഫൈ കണക്ടിവിറ്റി ഉണ്ടെങ്കില്‍ ബ്ലൂടൂത്ത്‌വഴി എക്‌സ്പീരിയ സി യിലെ ചിത്രങ്ങളും വീഡിയോകളും മറ്റും വലിയ സ്‌ക്രീനില്‍ കാണാനാവുമെന്ന സവിശേഷതയുമുണ്ട്.ഫോണ്‍ ഉപയോഗിക്കാത്ത സമയത്ത് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിര്‍ത്തി ബാറ്ററി ഉപയോഗം പരമാവധി കുറയ്ക്കാനും സംവിധാനമുണ്ട്. അതേസമയം നോട്ടിഫിക്കേഷനുകള്‍ കൃത്യമായി ലഭിക്കുകയും ചെയ്യും.

ഇനി വിലയുടെ കാര്യത്തിലേക്ക് കടക്കാം. സത്യം പറഞ്ഞാല്‍, കൃത്യമായ ഒരു വില നിലവില്‍ പറയാനാകില്ല. ആറുമാസം മുമ്പ് മൊബൈല്‍ ഏഷ്യ എക്‌സ്‌പോയില്‍ ഈ മോഡല്‍ അവതരിപ്പിച്ചപ്പോള്‍ പ്രവചിച്ച ഇന്ത്യന്‍ വിപണിവില 18,000 രൂപയാണ്. മത്സരം ശക്തമായതിനാല്‍ വൈകാതെ 16,000 രൂപവരെ കുറയുമെന്നും കണക്കാക്കി. ഇതിനുശേഷം രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവചനങ്ങളെ ബാധിച്ചിട്ടുണ്ട്. ഒടുവിലിപ്പോള്‍ സോണി ഇന്ത്യയിലിത് അവതരിപ്പിച്ചപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച വില 21,490 രൂപയും.

എയര്‍ ടെല്ലിന്റെ വണ്‍ ജി.ബി. സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗം ഉള്‍പ്പെടെയുള്ള ഓഫറുകള്‍ കടകളില്‍ ലഭിക്കും.

ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വിലകുറയ്ക്കുന്ന കാര്യത്തില്‍ മത്സരിക്കുകയാണ്. ഓരോ സൈറ്റിലും ഓരോ ദിവസവും പല വിലയാണ്. ദീപാവലി വിപണി തന്നെയാണ് ഇതിന് കാരണം. 17,500 രൂപ മുതല്‍ 19,699 രൂപവരെയാണ് പല സൈറ്റുകളിലും വില. എന്തുതന്നെ ആയാലും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഇത് ഇരുപതിനായിരം രൂപയില്‍ താഴെ വിലയ്ക്ക് ലഭിക്കും.

No comments:

Post a Comment