Saturday, November 2, 2013

LG G Pro Lite Rs. 22990/-( 5.5" qHD IPS - 960x540, 1 Ghz dual core processor, 1GB RAM, 8 GB Internal Memory)

എല്‍ജി ജി പ്രോ ലൈറ്റ് - ഡ്യുവല്‍ സിം ഫാബ്‌ലറ്റ്‌

  

മത്സരം കടുത്ത ഫാബ്‌ലറ്റ് വിപണയിലേക്ക് എല്‍.ജിയുടെ ജി പ്രോ ലൈറ്റും ( LG G Pro Lite ) ഡ്യുവല്‍ സിം സൗകര്യമുള്ള ഇതിന് 22,990 രൂപയാണ് വില.

സോണി എക്‌സ്പീരിയ സി, മൈക്രോമാക്‌സ് ടര്‍ബോ, സാംസങ് ഗാലക്‌സി മെഗാ എന്നിവയാവും ജി പ്രോ ലൈറ്റിന്റെ പ്രധാന എതിരാളികള്‍.

5.5 ഇഞ്ച് ക്യു.എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയാണ് ഇതിന് റെസല്യൂഷന്‍: 960 X 540 പിക്‌സല്‍. മീഡിയാടെക് വണ്‍ ഗീഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രോസസറും വണ്‍ ജി.ബി റാമും ഉണ്ട്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഇന്റേണല്‍ മെമ്മറി എട്ട് ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് സ്റ്റോട്ടമുണ്ട്.

എട്ട് മെഗാ പിക്‌സലിന്റേതാണ് പ്രധാന ക്യാമറ. കൂടെ എല്‍.ഇ.ഡി. ഫ്ലാഷും. ബി.എസ്.ഐ. സെന്‍സറും. മുന്‍ ക്യാമറ 1.3 മെഗാപിക്‌സല്‍.

ബാറ്ററി 3140 എം.എ.എച്ച് 150.2 മില്ലിമീറ്റര്‍ നീളവും 76.9 മില്ലിമീറ്റര്‍ വീതിയും 9.4 മില്ലിമീറ്റര്‍ കനവുമുള്ള ഫോണിന്റെ ഭാരം 161 ഗ്രാം. കറുപ്പ്,വെളുപ്പ് നിറങ്ങളില്‍ ഈ മോഡല്‍ ലഭിക്കും. സ്റ്റൈലസ് പെന്നും കൂടെയുണ്ട്.

രണ്ട് സിമ്മുകളിലെ നെറ്റ്‌വര്‍ക്ക് പെട്ടെന്ന് തിരഞ്ഞെടുക്കാന്‍ 'ഹോട്കീ' സഹായിക്കും. ഇരട്ട സ്പീക്കര്‍ ഹെഡ്‌സെറ്റ് ഇല്ലെങ്കിലും മികച്ച ശബ്ദവ്യക്തത നല്കും. എല്‍.ജിയുടെ പ്രീമിയം ജി. സീരിസില്‍ ഉള്ള ഫോണുകളിലുള്ള മറ്റ് സൗകര്യങ്ങളും ഇതിലുണ്ടാകും. പല തവണയായി റെക്കോഡ് ചെയ്യുന്ന വീഡിയോ തുടര്‍ച്ചയായി കാണാന്‍ സഹായിക്കുന്ന 'പോസ് ആന്‍ഡ് റെസ്യൂം റെക്കോഡിങ്'.

ഒരേ വിന്‍ഡോയില്‍ മൂന്ന് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ക്യൂ സ്ലൈഡ് എന്നിവ ഇവയില്‍ ചിലത്.

ലാറ്റിന്‍ അമേരിക്കയിലാണ് ഈ മോഡല്‍ ആദ്യം വിപണിയിലെത്തിയത്. ഇന്ത്യയ്ക്ക് പുറമേ റഷ്യ, ചൈന, ഗള്‍ഫ്, രാജ്യങ്ങളിലും ഇപ്പോഴിത് ലഭ്യമാണ്.

വിലകുറഞ്ഞ ബജറ്റ് ഫാബ്‌ലറ്റ് എന്ന രീതിയിലാണ് ജി. പ്രോലൈറ്റ് എല്‍.ജി. അവതരിപ്പിക്കുന്നത്.

(22990 രൂപയ്ക്കു വേറെ എത്രയോ നല്ല ഫോണുകൾ കിട്ടും)

No comments:

Post a Comment