ലെനോവോയുടെ ടാബ്‌ലറ്റ്; വില 15,499 രൂപ
സാംസങും എല്‍.ജിയും സോണിയും വാങ്ങാന്‍ കാശ് തികയില്ല, മൈക്രോമാക്‌സ് പോലുള്ള ഇന്ത്യന്‍ ബ്രാന്‍ഡുകളോട് താത്പര്യവുമില്ല- ഇതാണ് സ്ഥിതിയെങ്കില്‍ പിന്നെ ലെനോവോ മാത്രമാണ് ആശ്രയമെന്ന് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കറിയാം.
മിഡ്‌റേഞ്ച് സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ചൈനീസ് കമ്പനിയായ ലെനോവോ ഇന്ത്യന്‍വിപണിയില്‍ ചുവടുറപ്പിച്ചത്. 3225 രൂപ മുതല്ക്കാണ് ലെനോവോയുടെ സ്മാര്‍ട്‌ഫോണുകളുടെ നിര തുടങ്ങുന്നത്. 5900 രൂപയുടെ എ390, 7800 രൂപയുടെ എ526 എന്നിവയെല്ലാം രാജ്യത്ത് നന്നായി വിറ്റഴിയുന്ന ലെനോവോ ഫോണുകളാണ്.
ഇപ്പോഴിതാ ടാബ്‌ലറ്റ് വിപണിയിലെക്കും ലെനോവോ കടന്നിരിക്കുന്നു. ലെനോവോ കഴിഞ്ഞദിവസമിറക്കിയ ടാബ്‌ലറ്റ് മോഡലിന്റെ പേര് എ7-50 ( Lenovo A7-50 ) എന്നാണ്. വില 15,499 രൂപ.
1280 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള ഏഴിഞ്ച് ഐ.പി.എസ്്. ഡിസ്‌പ്ലേയാണ് ടാബിനുള്ളത്. മീഡിയാടെക്ക് 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസറാണ് എ7-50ലുള്ളത്, ഒരു ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ സ്്‌റ്റോറേജ് എന്നിവയും എ7-50 ല്‍ ഉണ്ട്. ഇന്റേണല്‍ സ്റ്റോറേജ് പോരെന്നുള്ളവര്‍ക്ക് 32 ജി.ബി. വരെയുളള മൈക്രോ എസ്.ഡി. കാര്‍ഡുപയോഗിക്കാം.
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷന്‍ ഒ.എസിലോടുന്ന ഫോണാണിത്. താമസിയാതെ ഇതിനെ 4.4 കിറ്റ്കാറ്റ് വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകുമെന്ന് ലെനോവോ ഉറപ്പുതരുന്നു.
ക്യാമറയുടെ കാര്യത്തില്‍ അല്പം നിരാശയാണ് ഈ ഫോണ്‍ സമ്മാനിക്കുന്നത്. ഇത്രയും വിലയുള്ള ഫോണില്‍ ചുരുങ്ങിയത് എട്ട് മെഗാപിക്‌സലിന്റെ ക്യാമറയെങ്കിലും ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിക്കുമെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ല. അഞ്ച് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഇതിലുള്ളത്.
കണക്ടിവിറ്റിക്കായി 3ജി തൊട്ടുള്ള എല്ലാ സംവിധാനങ്ങളും ഫോണിലുണ്ട്. എ7-50 യിലെ 3450 എം.എ.എച്ച്്. ബാറ്ററി തുടര്‍ച്ചയായ എട്ട് മണിക്കുര്‍ ഉപയോഗവും ഒരാഴ്ചത്തെ സ്റ്റാന്‍ഡ്‌ബൈയും ഉറപ്പു നല്‍കുന്നുണ്ടെന്ന് ലെനോവോ പറയുന്നു. 340 ഗ്രാമാണ് ഫോണിന്റെ ഭാരം.
അസ്യൂസിന്റെ ഫോണ്‍പാഡ് 7 (വില:14,000 രൂപ), ഡെല്ലിന്റെ വെന്യു 8 (വില:13,300 രൂപ), സോളോ പ്ലേ ടെഗ്രാ നോട്ട് (വില: 14,900 രൂപ) എന്നീ ടാബുകളോടാകും ലെനോവോ എ7-50 യ്ക്ക് മത്സരിക്കേണ്ടിവരുക (ചിത്രം കടപ്പാട് : Lenovo )
No comments:
Post a Comment