Monday, November 19, 2012

Create Blog through wix.com easily




സ്വന്തമായൊരു വെബ്‌സൈറ്റുണ്ടാക്കാന്‍ 'വിക്‌സ്'



എല്ലാത്തിനുമൊപ്പം 'ഇ' പ്രതിഷ്ഠിക്കപ്പെട്ട പുതിയ കാലത്ത് സ്വന്തമായി ഒരു വെബ്‌സൈറ്റ് ആര്‍ഭാടമൊന്നുമല്ല. അതും ചില്ലിക്കാശുമുടക്കാതെ വെബ്‌സൈറ്റ് ഉണ്ടാക്കാനുള്ള സംവിധാനങ്ങള്‍ നെറ്റില്‍ നമ്മളെ തേടി വരുമ്പോള്‍. അതിനുള്ള ഒരു ഉപാധിയാണ്wix.com.

സൗജന്യമായി കിട്ടുന്ന മറ്റ് സാധാരണ വെബ്‌സൈറ്റുകളെ പോലെയല്ല wix.com. എച്ച് ടി എം എലിലും ഫ് ളാഷിലും സൂപ്പര്‍ ഡിസൈനുകള്‍ ഒട്ടേറെയൊരുക്കിയിട്ടുണ്ട് വിക്‌സില്‍.wix.com ന്റെ ഹോം പേജിലെത്തുമ്പോള്‍ തന്നെ പുതുമ മണത്തുതുടങ്ങും. ഉള്ളില്‍ സൗജന്യമായി ലഭിക്കാന്‍ പോകുന്ന കിടിലന്‍ വെബ്‌സൈറ്റുകളുടെ ചിത്രത്തില്‍ ചിലത് അവിടെ തന്നെ കാണാം.

വയലറ്റില്‍ വെള്ളകൊണ്ടെഴുതിയ STFRT NOW ബട്ടണില്‍ ക്ലിക്കുചെയ്താല്‍ അക്കൗണ്ടു രേഖപ്പെടുത്താനുള്ള വിന്‍ഡോ വരും. നേരത്തേ അക്കൗണ്ടില്ലാത്തവര്‍ Sign Up ല്‍ ക്ലിക്കു ചെയ്ത് ഇമെയില്‍ വിലാസവും പാസ്‌വേഡും കൊടുക്കണം.

അടുത്ത പേജില്‍നിന്ന് ബിസിനസ്, മ്യൂസിക്, ഫോട്ടോഗ്രഫി എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ നമുക്കാവശ്യമുള്ള വിഭാഗം ക്ലിക്കു ചെയ്ത് GO യിലൂടെ അകത്തു കയറിയാല്‍ ചെന്നെത്തുന്നത് തയ്യാറാക്കിവെച്ച വെബ്‌സൈറ്റ് മാതൃകകളുടെ വിശാലലോകത്തേക്കാണ്. അവിടെ നിന്നും എച്ച് ടി എം എല്‍ അല്ലെങ്കില്‍ ഫ്ലാഷ് ഏതുതരം വേണമെന്ന് തിരഞ്ഞെടുക്കാം.

ആവശ്യമുള്ള മാതൃക തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതിനു താഴെകാണുന്ന EDIT ബട്ടണ്‍ അമര്‍ത്തിയാല്‍ വെബ്‌സൈറ്റിന്റെ പണി തുടങ്ങാം. നിലവിലുള്ള മാതൃകയില്‍ കാണുന്ന ചിത്രങ്ങളിലും ടെക്സ്റ്റുകളിലും ക്ലിക്കു ചെയ്താല്‍ അവ പുതുക്കാനും മാറ്റി പുതിയത് ഉള്‍പ്പെടുത്താനുമൊക്കെയുള്ള ഓപ്ഷനുകള്‍ തെളിഞ്ഞുവരും. വേണ്ടാത്തവ മായ്ച്ചുകളയാം. സ്ഥാനം മാറ്റാം. പുതിയത് ഉള്‍പ്പെടുത്താം. ഇടതുഭാഗത്ത് പുതിയ പേജും പുതിയ ഡിസൈനുമുണ്ടാക്കാനും, പുതിയ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്താനുമുള്ള സംവിധാനവുമുണ്ട്.

നമ്മുടെ കലാചാതുരിക്കനുസരിച്ച് വേണ്ടതുപോലെ എഡിറ്റുചെയ്ത് കഴിഞ്ഞാല്‍ വലത് മുകളില്‍ കാണുന്ന ടമ്‌ല ബട്ടണില്‍ ക്ലിക്കു ചെയ്യാം. വെബ്‌സൈറ്റിന്റെ പേര് അവിടെയാണ് നല്‍കേണ്ടത്. പേരുനല്‍കിയാല്‍ നിങ്ങളുടെ അക്കൗണ്ട് പേരും വെബ്‌സൈറ്റിന്റെ പേരും ഉള്‍പ്പെടുത്തിയ വെബ്‌സൈറ്റ് അഡ്രസ്സ് (URL) ലഭിക്കും. biminith.wix.com/techchillies എന്നതുപോലെ.

കാലത്തിനൊത്ത ഡിസൈനുകളില്‍ ലഭിക്കുന്ന സൗജന്യ വെബ്‌സൈറ്റ് നിര്‍മ്മാണശാല എന്ന നിലയിലാണ് ംശഃ.രീാ വേറിട്ടു നില്‍ക്കുന്നത്. കൂടുതലറിയാന്‍www.wix.com/support ല്‍ നേരിട്ടു ചെന്ന് ചോദിച്ചു മനസ്സിലാക്കാം.

No comments:

Post a Comment