Free online storage service - Register at Dropbox.com
ഓണ്‍ലൈന്‍ സ്‌റ്റോറേജ് സര്‍വീസായ 'ഡ്രോപ്പ്‌ബോക്‌സ്' യൂസര്‍മാരുടെ എണ്ണത്തില്‍ പത്തുകോടി പിന്നിട്ടു. ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റും പോലുള്ള ഭീമന്‍മാര്‍ വാഴുന്ന ക്ലൗഡ് കമ്പ്യൂട്ടിങ് രംഗത്താണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ ഡ്രോപ്പ്‌ബോക്‌സിനെപ്പോലൊരു ചെറുകമ്പനിക്ക് സാധിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡ്രോപ്പ്‌ബോക്‌സിന് (Dropbox) ഉപയോക്താക്കളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയുണ്ടായതായി. ഓണ്‍ലൈനില്‍ ഫയലുകളും ഫോട്ടോകളും മറ്റ് ഡിജിറ്റല്‍ ഉള്ളടക്കങ്ങളും സൂക്ഷിക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്നതിന്റെ സൂചനയാണ് ഈ വര്‍ധന.
വന്‍കിട കമ്പനികളുമായി മത്സരിച്ചാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന്, ഡ്രോപ്പ്‌ബോക്‌സിന്റെ സ്ഥാപകരിലൊരാളായ ഡ്രൂ ഹൂസ്റ്റന്‍ പറഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് രംഗം കഴിഞ്ഞാല്‍ ഏറ്റവും കടുത്ത മത്സരം അരങ്ങേറുന്ന ടെക്‌നോളജി മേഖലളിലൊന്നാണ് ഓണ്‍ലൈന്‍ ക്ലൗഡ് സ്‌റ്റോറേജിന്റേത്.
ആപ്പിളിന്റെ ക്ലൗഡ് സ്റ്റോറേജ് സര്‍വീസായ 'ഐക്ലൗഡി' (iCloud) ന് 19 കോടി യൂസര്‍മാരാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ആപ്പിളിന് ഇത്രയും യൂസര്‍മാരുള്ള ഒരു മേഖലയില്‍ തുടക്കക്കാരായ ഡ്രോപ്പ്‌ബോക്‌സിന് 10 കോടി പിന്നിടാന്‍ കഴിഞ്ഞു എന്നത് ചെറിയ സംഗതിയല്ല.
കമ്പ്യൂട്ടറിന്റെയും, ഉപകരണങ്ങളുടെയും പിന്നിലുള്ള ലോഗോ ഏതെന്ന് പരിഗണിക്കാതെ, ഏത് ഫയലും എവിടെ നിന്നും ഓണ്‍ലൈനില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്ന ഒരു സര്‍വീസ് - അതാണ് ഡ്രോപ്പ്‌ബോക്‌സ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് ഹൂസ്റ്റണ്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ചില സുരക്ഷാപ്രശ്‌നങ്ങള്‍ ഡ്രോപ്പ്‌ബോക്‌സിനുണ്ടായി. ഏതാനും യൂസര്‍മാര്‍ക്ക് പാഴ്‌മെയില്‍ (സ്പാം മെയില്‍) ലഭിക്കുക പോലുള്ള പ്രശ്‌നങ്ങളാണുണ്ടായത്. ചില പുതിയ ഫീച്ചറുകള്‍ കമ്പനി ഏര്‍പ്പെടുത്തിയെന്നും, ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കള്‍ ഡ്രോപ്പ്‌ബോക്‌സില്‍ സൂക്ഷിച്ചിട്ടുള്ള ഐറ്റങ്ങളുടെ എണ്ണം നൂറുകോടി കവിഞ്ഞെന്നും ഹൂസ്റ്റണ്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 25 കോടി ഡോളര്‍ മൂലധനം സമാഹരിക്കാന്‍ ഡ്രോപ്പ്‌ബോക്‌സ് കമ്പനിക്കായി. അതോടെ, കമ്പനിയുടെ മൂല്യം 400 കോടി ഡോളറായി. ഫെയ്‌സ്ബുക്ക്,സ്പോട്ടിഫൈ, എയര്‍ബിഎന്‍ബി, ഫോര്‍സ്ക്വയര്‍ തുടങ്ങിയ സിലിക്കണ്‍ വാലി കമ്പനികളെപ്പോലെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണ് ഡ്രോപ്പ്‌ബോക്‌സും.

No comments:
Post a Comment