വീണ്ടും ഐറിസ്; വില 7,499 രൂപ

രണ്ടും കല്പിച്ചുള്ള നീക്കത്തിലാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ ലാവ. മൈക്രോമാക്‌സിനും കാര്‍ബണും പുറകിലായി മൂന്നാംസ്ഥാനത്താണ് മൊബൈല്‍ വിപണിയില്‍ ലാവ. ഇന്ത്യന്‍ മൊബൈല്‍ കമ്പനികളുടെ പട്ടികയില്‍ ഒന്നാമതെത്തുക എന്നതാണ് ലാവയുടെ സ്വപ്‌നവും ലക്ഷ്യവും. അതിനായി ഐറിസ് എന്ന പേരില്‍ മിഡ്-റേഞ്ച് സ്മാര്‍ട്‌ഫോണുകളുടെ നിര കമ്പനി അവതരിപ്പിച്ചിരുന്നു.
ഐറിസ് പ്രോ 30 എന്ന മോഡലായിരുന്നു ഈ നിരയില്‍ ആദ്യമെത്തിയത്. കഴിഞ്ഞയാഴ്ച ഐറിസ് പ്രോ 20 എന്നൊരു പുത്തന്‍ മോഡല്‍ കൂടി കമ്പനി പുറത്തിറക്കി. 4.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഐറിസ് പ്രോ 20യ്ക്ക് 13,999 രൂപയായിരുന്നു വില. ഇപ്പോഴിതാ ഐറിസ് 406ക്യു എന്നൊരു പുത്തന്‍ ഫോണുമായിലാവ വീണ്ടും വന്നിരിക്കുന്നു. ഗംഭീരന്‍ സ്‌പെസിഫിക്കേഷനുകളുള്ള ഈ ഫോണിന് വില വെറും 7,499 രൂപ മാത്രം.
480 ഗുണം 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് സ്‌ക്രീനാണ് ഫോണിലുള്ളത്. 3ജി ഡ്യുവല്‍ സിം മോഡലാണിത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, അഡ്രിനോ 302 ഗ്രാഫിക്‌സ് യൂണിറ്റ്, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, 32 ജി.ബി. എസ്.ഡി. കാര്‍ഡ് സ്ലോട്ട് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സംവിധാനങ്ങള്‍. എല്‍.ഇ.ഡി. ഫ ഌഷോടു കൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും 0.3 മെഗാപിക്‌സല്‍ പിന്‍ക്യാമറയുമാണ് ഇതിലുള്ളത്.
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഐറിസ് 406ക്യുവിന് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡും ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫോണിന്റെ പിന്‍ഭാഗത്ത് ഇന്‍മോള്‍ഡ് ലേബലിങ് ചെയ്തതിനാല്‍ പോറല്‍ വീഴില്ലെന്ന് കമ്പനി പറയുന്നു. കറുപ്പും വെളുപ്പും നിറങ്ങളിലാണ് ഐറിസ് 406 ക്യു എത്തുക. കണക്ടിവിറ്റിക്കായി 3ജിക്ക് പുറമെ ബ്ലൂടൂത്ത്, വൈഫൈ, ജി.പി.എസ്., ജി.പി.ആര്‍.എസ്., എഡ്ജ് സംവിധാനങ്ങളും ഈ ഫോണിലുണ്ട്.
ഊരിയെടുക്കാവുന്ന തരത്തിലുള്ള 1700 എം.എ.എച്ച്. ബാറ്ററിയാണ് ഇതിലുള്ളത്. ബാറ്ററി ആയുസ്സിനെക്കുറിച്ച് ലാവ ഒന്നും പറഞ്ഞിട്ടില്ല.
നിലവില്‍ ഓണ്‍ലൈന്‍ വില്പനസൈറ്റായ ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമേ ഐറിസ് 406 ക്യു ലഭിക്കുകയുള്ളൂ. പ്രാരംഭ ഓഫറെന്ന നിലയ്ക്ക് അഞ്ഞൂറു രൂപ കുറച്ച് 6,999 രൂപയ്ക്കാണ് ഫ്ലിപ്കാര്‍ട്ട് ഇതിന്റെ പ്രീ-ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ഈ മാസം അവസാനത്തോടു കൂടി എല്ലാ മൊബൈല്‍ കടകളിലും ഫോണ്‍ വില്പനയ്‌ക്കെത്തും
No comments:
Post a Comment