Thursday, May 8, 2014

Lenova S660 for Rs. 13990/-

13,999 രൂപയ്ക്ക് ലെനോവോ ഫോണ്‍

 


ഏതെങ്കിലും നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളെയാണ് കണക്റ്റഡ് ഡിവൈസസ് എന്നു വിളിക്കുക. കമ്പ്യൂട്ടറും ലാപ്‌ടോപ്പും ടാബ്‌ലറ്റും സ്മാര്‍ട്‌ഫോണുകളുമെല്ലാം റൂട്ടറുകളുമെല്ലാം കണക്റ്റഡ് ഡിവൈസുകളുടെ പട്ടികയില്‍ പെടുന്നു.

ലോകത്തിലെ മൂന്നാമത് വലിയ കണക്ടറ്റഡ് ഡിവൈസ് നിര്‍മാതാക്കളാണ് ചൈനീസ് കമ്പനിയായ ലെനോവോ. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്പനയില്‍ ലോകത്തെ ഒന്നാംനമ്പര്‍ കമ്പനിയും ലെനോവോ തന്നെ. ഇതൊക്കെയാണെങ്കിലും സ്മാര്‍ട്‌ഫോണുകളുടെ വില്പനയില്‍ കമ്പനിക്ക് ഏറെയൊന്നും നേട്ടം കൈവരിക്കാനായിട്ടില്ല. ആദ്യഘട്ടത്തില്‍ 'ലിഫോണ്‍' എന്ന പേരില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കിയെങ്കിലും കാര്യമായി വിറ്റുപോയില്ല. തുടര്‍ന്ന് ലെനോവോ എന്ന പേരില്‍ തന്നെ സ്മാര്‍ട്‌ഫോണുകളിറക്കാന്‍ കമ്പനി തീരുമാനിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി സ്മാര്‍ട്‌ഫോണ്‍ രംഗത്ത് സജീവശ്രദ്ധ നല്‍കുന്നുണ്ട് ലെനോവോ. മിഡ്-റേഞ്ച് സ്മാര്‍ട്‌ഫോണ്‍ നിരയായ എസ് സീരീസ് കമ്പനി അവതരിപ്പിച്ചതും ഇതിന്റെ ഭാഗമായി തന്നെ. എസ് സീരീസിലേക്ക് പുതിയൊരു മോഡല്‍ സമ്മാനിക്കുകയാണ് ലെനോവോ. എസ് 660 എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ ഫോണിന് 13,999 രൂപയാണ് വില.

ഫിബ്രവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഈ ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. ഇപ്പോള്‍ ഇന്ത്യയിലും എസ്് 660 വില്പനയ്‌ക്കെത്തി.

540 ഗുണം 960 പിക്‌സല്‍സ് റിസൊല്യൂഷനുളള 4.7 ഇഞ്ച് ഐ.പി.എസ്. ക്യുഎച്ച്ഡി സ്‌ക്രീനാണ് എസ് 660 യിലുള്ളത. 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ മീഡിയാടെക് എം.ടി. 6582 പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് ഈ ഫോണിന്റെ ഹാര്‍ഡ്‌വേര്‍ സംവിധാനങ്ങള്‍.

എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് പിന്‍ക്യാമറയും .3 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ത്രിജി ഡ്യുവല്‍ സിം മോഡലാണിത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് വെര്‍ഷനിലേക്ക് അപ്ഗ്രഡേഷന്‍ സാധ്യമാണോ എന്ന കാര്യം ലെനോവോ വ്യക്തമാക്കിയിട്ടില്ല.

3000 എം.എ.എച്ച്. ശേഷിയുളള വലിയ ബാറ്ററിയാണ് ഫോണിലുളളത്. 2ജി നെറ്റ്‌വര്‍ക്കില്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 840 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

സ്‌പെസിഫിക്കേഷനുകളിലും രൂപത്തിലുമൊക്കെ കാര്യമായ സാമ്യമുളള മോട്ടോറോളയുടെ മോട്ടോ ജി എന്ന മോഡലിനോടായിരിക്കും ലെനോവോ എസ് 660 യ്ക്ക മത്സരിക്കേണ്ടിവരുക. മോട്ടോ ജിയ്ക്കും വില 13,990 രൂപയാണ് എന്നത് തിരഞ്ഞെടുക്കുന്നവരുടെ കണ്‍ഫ്യൂഷന്‍ കൂട്ടും.

No comments:

Post a Comment